Monday, December 1, 2014
Monday, November 24, 2014
മറക്കണം .... ഒരു നിമിഷമെങ്കിലും
ഒരു നിമിഷത്തെയ്ക്കെങ്കിലും ....
ഓര്‍മകളില്‍ വേദനയുടെ കൈപ്പു നിറയ്ക്കുന്ന ,
സ്വപ്നങ്ങളില്‍ ഗദ്ഗദം പകരുന്ന ,
നീയെന്ന പിന്‍വിളി
മനസ്സിന്റെ പടികയറരുത് ..
നിന്റെ ചിന്തകള്‍ മനസ്സ് നിറഞ്ഞിരുന്ന
ഈറന്‍ പുലരികളെ എനിക്ക് മറക്കണം..
നിന്റെ വാക്കുകളുടെ മാധുര്യം കാതുകളില്‍
നിറഞ്ഞിരുന്ന സുവര്‍ണ്ണ സന്ധ്യകളെയും മറക്കണം ..
കനവുകളുടെ
കനലെരിഞെരിഞ്ഞു തീര്‍ന്ന ചാരത്തില്‍
പൊഴിക്കാന്‍ കണ്ണീരിന്റെ നനവ്
ഇനിയും എന്നില്‍ ബാക്കി ഉണ്ടാവരുത് ...
നോവിന്റെ ഗന്ധമുള്ള പിന്‍വിളികള്‍
സിരകളില്‍ തുളഞ്ഞു കയറരുത് ...
മറക്കണം .... ഒരു നിമിഷമെങ്കിലും
ഓര്‍മകളില്‍ വേദനയുടെ കൈപ്പു നിറയ്ക്കുന്ന ,
സ്വപ്നങ്ങളില്‍ ഗദ്ഗദം പകരുന്ന ,
നീയെന്ന പിന്‍വിളി
മനസ്സിന്റെ പടികയറരുത് ..
നിന്റെ ചിന്തകള്‍ മനസ്സ് നിറഞ്ഞിരുന്ന
ഈറന്‍ പുലരികളെ എനിക്ക് മറക്കണം..
നിന്റെ വാക്കുകളുടെ മാധുര്യം കാതുകളില്‍
നിറഞ്ഞിരുന്ന സുവര്‍ണ്ണ സന്ധ്യകളെയും മറക്കണം ..
കനവുകളുടെ
കനലെരിഞെരിഞ്ഞു തീര്‍ന്ന ചാരത്തില്‍
പൊഴിക്കാന്‍ കണ്ണീരിന്റെ നനവ്
ഇനിയും എന്നില്‍ ബാക്കി ഉണ്ടാവരുത് ...
നോവിന്റെ ഗന്ധമുള്ള പിന്‍വിളികള്‍
സിരകളില്‍ തുളഞ്ഞു കയറരുത് ...
മറക്കണം .... ഒരു നിമിഷമെങ്കിലും
Saturday, November 22, 2014
Subscribe to:
Posts (Atom)